Webinars
ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ: ഏകദിന സെമിനാർ ആഗസ്റ്റ് 18 ന് ബുധനാഴ്ച
മാനന്തവാടി: കണ്ണൂർ സർവകലാശാലയിലെ വിവിധ കോളേജുകളിലേക്ക് ഡിഗ്രി പ്രവേശനം നടക്കുന്ന ഈ സാഹചര്യത്തിൽ ഡിഗ്രി പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മാനന്തവാടി മേരി മാതാ ആർട്സ് & സയൻസ് കോളേജ് അഡ്മിഷൻ സെല്ലിന്റെയും ഐ ക്യൂ ഏ സി യുടെയും സംയുക്താഭിമുഖ്യത്തിൽ 'ബിരുദപഠനം കണ്ണൂർ സർവകലാശാലയിൽ' എന്ന വിഷയത്തിൽ ഒരു ഏകദിന വെബിനാർ 2021 ആഗസ്റ്റ് 18ന് ബുധനാഴ്ച വൈകിട്ട് 6.30 ന് നടക്കുന്നു. ഗൂഗിൾ മീറ്റിൽ നടത്തപ്പെടുന്ന പരിപാടിയിൽ മേരി മാതാ ആർട്സ് & സയൻസ് കോളേജിലെ ജേർണലിസം വിഭാഗം അധ്യാപകനും അഡ്മിഷൻ നോഡൽ ഓഫീസറുമായ ഡോ പി പി ഷാജു വിഷയാവതരണം നടത്തുകയും ബിരുദപ്രവേശന സംബന്ധമായ കാര്യങ്ങളിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു.